നടക്കുക, ഓടരുത്
ഓരോ ദിവസവും അവള്‍ പ്രഭാതത്തെ സ്വാഗതം ചെയ്യുന്നതു ഞാന്‍ കാണും. അവള്‍ ഞങ്ങളുടെ പ്രാദേശിക പവര്‍ വാക്കറായിരുന്നു. ഞാന്‍ എന്റെ കുട്ടികളെ സ്‌കൂളിലേക്കു കൊണ്ടുപോകുമ്പോള്‍, അവള്‍ റോഡിന്റെ അങ്ങേത്തലയ്ക്കല്‍ ഉണ്ടായിരിക്കും. അസാധാരണ വലുപ്പത്തിലുള്ള ഹെഡ്‌ഫോണുകളും കാല്‍മുട്ട് ഉയരമുള്ള വര്‍ണ്ണാഭമായ സോക്‌സും ധരിച്ചിരുന്ന അവള്‍ കൈകാലുകള്‍ മാറിമാറി ചലിപ്പിച്ച് നടക്കും. എല്ലായ്‌പ്പോഴും ഒരു കാല്‍ നിലത്തു കുത്തിയായിരുന്നു നടപ്പ്. ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയില്‍നിന്നു വ്യത്യസ്തമാണത്. പവര്‍ വാക്കിങ്ങില്‍ ഒരു മനഃപൂര്‍വമായ സംയമനം ഉള്‍പ്പെടുന്നു, നടക്കാന്‍, അല്ലെങ്കില്‍ ഓടാനുള്ള ശരീരത്തിന്റെ സ്വാഭാവികചായ്‌വിനു കടിഞ്ഞാണിടുന്നു. കണ്ടാല്‍ അങ്ങനെ തോന്നുകയില്ലെങ്കിലും, ഇതിനും ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയ്ക്ക് ആവശ്യമുള്ളത്രയും ഊര്‍ജ്ജവും ശ്രദ്ധകേന്ദ്രീകരിക്കലും ശക്തിയും ആവശ്യമാണ്. എങ്കിലും ഇതു നിയന്ത്രണത്തിന്‍കീഴിലാണ്.
നിയന്ത്രണത്തിന്‍കീഴിലുള്ള ശക്തി - അതാണു താക്കോല്‍. ശക്തി നടത്തം പോലെ, വേദപുസ്തക മാനുഷികതയുംപലപ്പോഴും ബലഹീനതയായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ സത്യം അതല്ല. താഴ്മ നമ്മുടെ ശക്തിയെയോ കഴിവുകളെയോ കുറയ്ക്കുന്നില്ല, മറിച്ച് അതിരാവിലെ നടക്കുന്ന ഒരു പവര്‍ വാക്കറുടെ മനസ്സു നയിക്കുന്ന കൈകളും കാലുകളും എന്ന് പോലെ അവയെ കടിഞ്ഞാണിടാന്‍ നാം അനുവദിക്കുകയാണു ചെയ്യുന്നത്.
'താഴ്മയോടെ നടക്കുക' എന്ന മീഖായുടെ വാക്കുകള്‍, ദൈവത്തിനു മുമ്പെ നടക്കുവാനുള്ള നമ്മുടെ പ്രവണതയെ നിയന്ത്രിക്കാനുള്ള ആഹ്വാനമാണ്. “ന്യായം പ്രവര്‍ത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും'' അവന്‍ പറയുന്നു (6:8). അത് അതിനോടൊപ്പം എന്തെങ്കിലും ചെയ്യാനും അതു വേഗത്തില്‍ ചെയ്യാനുമുള്ള ആഗ്രഹം ഉളവാക്കുന്നു. നമ്മുടെ ലോകത്തിലെ ദൈനംദിന അനീതികള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനാല്‍, ഇതു ന്യായമാണ്. എന്നാല്‍ നമ്മെ ദൈവം നിയന്ത്രിക്കുകയും നയിക്കുകയുമാണു വേണ്ടത്. നമ്മുടെ ലക്ഷ്യം, ഇവിടെ ഭൂമിയില്‍ അവിടുത്തെ രാജ്യം ഉദയം ചെയ്യുമ്പോള്‍ അവിടുത്തെ ഹിതവും ഉദ്ദേശ്യങ്ങളും നിറവേറുന്നതു കാണുക എന്നതാണ്.
ഏറ്റവും ചെറിയവനെ സേവിക്കുക
അവന്റെ പേരു സ്‌പെന്‍സര്‍ എന്നാണ്. എന്നാല്‍ എല്ലാവരും അവനെ 'സ്‌പെന്‍സ്' എന്നാണു വിളിക്കുന്നത്. ഹൈസ്‌കൂളില്‍ അവന്‍ സ്‌റ്റേറ്റ് ട്രാക്ക് ചാമ്പ്യനായിരുന്നു; തുടര്‍ന്ന് അവന്‍ ഒരു മുഴു അക്കാദമിക് സ്‌കോളര്‍ഷിപ്പോടെ, പ്രശസ്തമായ ഒരു സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. അവനിപ്പോള്‍ കെമിക്കല്‍ എഞ്ചിനീയറിങ് രംഗത്തു വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരാളായി അമേരിക്കയിലെ വന്‍ നഗരങ്ങളിലൊന്നില്‍ പാര്‍ക്കുന്നു. എന്നാല്‍ ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ എന്താണെന്നു നിങ്ങള്‍ സ്‌പെന്‍സിനോടു ചോദിച്ചാല്‍, അദ്ദേഹം അവയൊന്നും പരാമര്‍ശിക്കയില്ല. മറിച്ച് മറ്റൊരു രാജ്യത്തെ ഏറ്റവും ദരിദ്രമേഖലകളില്‍ രൂപീകരിക്കാന്‍ താന്‍ സഹായിച്ച ട്യൂഷന്‍ പ്രോഗ്രാമുകളിലെ കുട്ടികളെയും അധ്യാപകരെയും പരിശോധിക്കുന്നതിനായി ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ ആ രാജ്യത്തേക്കു നടത്തുന്ന യാത്രകളെക്കുറിച്ച് അദ്ദേഹം ആവേശപൂര്‍വ്വം നിങ്ങളോടു പറയും. അവരെ സേവിക്കുന്നതിലൂടെ തന്റെ ജീവിതം എത്രമാത്രം സമ്പന്നമായി എന്ന കാര്യം അദ്ദേഹം പറയും.
“ഇവയില്‍ ഏറ്റവും ചെറിയത്.’’ ആളുകള്‍ പലവിധത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്, എന്നിട്ടും ലോക മാനദണ്ഡങ്ങള്‍ക്കനുസൃതമായി, നമ്മുടെ സേവനത്തിനു പകരമായി ഒന്നും തിരികെ നല്‍കാന്‍ കഴിയാത്തവരെ അല്ലെങ്കില്‍ ഇല്ലാത്തവരെ വിവരിക്കാന്‍ യേശു ഇതുപയോഗിച്ചു. ലോകം പലപ്പോഴും അവഗണിക്കുന്ന - അല്ലെങ്കില്‍ പൂര്‍ണ്ണമായും മറക്കുന്ന - പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് അവര്‍. എന്നിട്ടും, 'എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു' (മത്തായി 25:40) എന്നു പറഞ്ഞുകൊണ്ടാണ് യേശു അവരെ ഇത്രയും മനോഹരമായ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ക്രിസ്തു പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ നിങ്ങള്‍ പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍നിന്നു ബിരുദം നേടണമെന്നില്ല: 'ഏറ്റവും ചെറിയവരെ' സേവിക്കുന്നത് അവനെ സേവിക്കുന്നതിനു തുല്യമാണ്. അതിനു മനസ്സുള്ള ഒരു ഹൃദയമാണ് ശരിക്കും വേണ്ടത്.
എഴുതാനുള്ള കാരണം
'കര്‍ത്താവ് എന്റെ ഉന്നത ഗോപുരം . . . . എന്നു പാടിക്കൊണ്ട് ഞങ്ങള്‍ ക്യാമ്പ് വിട്ടു.'' 1943 സെപ്റ്റംബര്‍ 7 ന് എറ്റി ഹില്ലെസം ഒരു പോസ്റ്റ്കാര്‍ഡില്‍ ആ വാക്കുകള്‍ എഴുതി ട്രെയിനില്‍ നിന്നു പുറത്തേക്കെറിഞ്ഞു. അവളില്‍ നിന്ന് നാം കേള്‍ക്കുന്ന അവസാനത്തെ രേഖപ്പെടുത്തപ്പെട്ട വാക്കുകളായിരുന്നു അവ. 1943 നവംബര്‍ 30 ന് ഓഷ്വിറ്റ്‌സില്‍ വെച്ച് അവള്‍ കൊല്ലപ്പെട്ടു. പിന്നീട്, ഹില്ലെസമിന്റെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ (രണ്ടാം ലോകമഹായുദ്ധ സമയത്തെ) അനുഭവങ്ങള്‍ രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടു. നാസി അധിനിവേശത്തിന്റെ ഭീകരതയെക്കുറിച്ചും ദൈവിക ലോകത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ഉള്ള അവളുടെ കാഴ്ചപ്പാടുകള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. അവളുടെ ഡയറിക്കുറിപ്പുകള്‍ അറുപത്തിയേഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് - നല്ലതും ചീത്തയുമായതു വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള ഒരു സമ്മാനമായി.
യേശുവിന്റെ ഭൂമിയിലെ ജീവിതത്തിലെ പരുഷമായ യാഥാര്‍ത്ഥ്യങ്ങളെ അപ്പൊസ്തലനായ യോഹന്നാന്‍ മറികടന്നുപോയില്ല; യേശു ചെയ്ത നന്മയെയും അവിടുന്നു നേരിട്ട വെല്ലുവിളികളെയും കുറിച്ചു യോഹന്നാന്‍ എഴുതി. യോഹന്നാന്റെ സുവിശേഷത്തിലെ അവസാന വാക്കുകള്‍, തന്റെ പേരില്‍ അറിയപ്പെടുന്ന പുസ്തകത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നു. 'ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു'' (20:30). എന്നാല്‍ 'നിങ്ങള്‍ വിശ്വസിക്കേണ്ടതിനും ... ഇത് എഴുതിയിരിക്കുന്നു'' (വാ. 31). യോഹന്നാന്റെ 'ഡയറി'' വിജയക്കുറിപ്പില്‍ അവസാനിക്കുന്നു: ''യേശു ദൈവപുത്രനായ ക്രിസ്തു.'' ആ സുവിശേഷവാക്കുകളുടെ സമ്മാനം വിശ്വസിക്കാനും 'അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകേണ്ടതിനും'' നമുക്ക് അവസരമൊരുക്കുന്നു.
നമ്മോടുള്ള ദൈവസ്‌നേഹത്തിന്റെ ഡയറിക്കുറിപ്പുകളാണ് സുവിശേഷങ്ങള്‍. അവ വായിക്കാനും വിശ്വസിക്കാനും പങ്കിടാനുമുള്ള വാക്കുകളാണ്, കാരണം അവ നമ്മെ ജീവനിലേക്ക് നയിക്കുന്നു. അവ നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്നു.
വെളിച്ചത്തില്‍ വിശ്വസിക്കുക
ഭീമാകാരമായ ചുഴലിക്കാറ്റ് വരുന്നുവെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. അന്തരീക്ഷമര്‍ദ്ദം കുറയുമ്പോള്‍ ഒരു ശൈത്യകാല കൊടുങ്കാറ്റ് അതിവേഗം തീവ്രമാകുമ്പോള്‍, സംഭവിക്കുന്നത് അതാണ്. രാത്രി ആയപ്പോഴേക്കും പൊടിക്കാറ്റ് എയര്‍പോര്‍ട്ടിലേക്കുള്ള ഹൈവേയില്‍ കാഴ്ച അസാധ്യമാക്കി. ഏതാണ്ടു പൂര്‍ണ്ണമായി. നിങ്ങളുടെ മകള്‍ സന്ദര്‍ശനത്തിനായി വീട്ടിലേക്ക് വരുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ ചെയ്‌തേ മതിയാകൂ. നിങ്ങള്‍ അധിക വസ്ത്രങ്ങളും വെള്ളവും പായ്ക്ക് ചെയ്യുന്നു (നിങ്ങള്‍ ഹൈവേയില്‍ കുടുങ്ങുന്ന സ്ഥിതി ഉണ്ടായാല്‍), വളരെ സാവധാനത്തില്‍ വാഹനമോടിക്കുന്നു, നിര്‍ത്താതെ പ്രാര്‍ത്ഥിക്കുന്നു. ഒടുവിലായി, എങ്കിലും ഒട്ടും അപ്രധാനമല്ലാത്തത്, നിങ്ങളുടെ ഹെഡ്‌ലൈറ്റുകളെ വിശ്വസിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്ക് മിക്കവാറും അസാധ്യമായത് നേടാന്‍ കഴിഞ്ഞേക്കും.
ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്ന ഒരു കൊടുങ്കാറ്റിനെക്കുറിച്ച് യേശു മുന്‍കൂട്ടിപ്പറഞ്ഞു, അവന്റെ മരണം ഉള്‍പ്പെടുന്നതും (യോഹന്നാന്‍ 12:31-33), വിശ്വസ്തരായി നിലനില്‍ക്കാനും ശുശ്രൂഷ ചചെയ്യാനും തന്റെ അനുയായികളെ വെല്ലുവിളിക്കുന്നതുമായ ഒന്നായിരുന്നു അത് (വാ. 26). അന്ധകാരം വരാന്‍ പോകുന്നു, കാഴ്ച അസാധ്യമാകാന്‍ പോകുന്നു. ഏതാണ്ടു പൂര്‍ണ്ണമായി. അപ്പോള്‍ എന്തു ചെയ്യാനാണ് യേശു അവരോട് പറഞ്ഞത്? വെളിച്ചത്തെ വിശ്വസിക്കുക, അല്ലെങ്കില്‍ ആശ്രയിക്കുക (വാ. 36). അവര്‍ക്ക് മുന്നോട്ട് പോകാനും വിശ്വസ്തരായി തുടരാനുമുള്ള ഒരേയൊരു മാര്‍ഗ്ഗം അതായിരുന്നു.
യേശു അവരോടൊപ്പം കുറച്ചുനേരം കൂടി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ പാതയെ പ്രകാശിപ്പിക്കുന്ന നിരന്തര വഴികാട്ടിയായി വിശ്വാസികളോടൊപ്പം അവന്റെ ആത്മാവ് ഉണ്ട്. മുന്നോട്ടുള്ള വഴി കാണുന്നത് അസാധ്യമാകുമ്പോള്‍ നാമും ഇരുണ്ട കാലഘട്ടങ്ങളെ അഭിമുഖീകരിക്കും. ഏതാണ്ടു പൂര്‍ണ്ണമായി. എന്നാല്‍ വെളിച്ചത്തില്‍ വിശ്വസിക്കുന്നതിലൂടെ അല്ലെങ്കില്‍ ആശ്രയിക്കുന്നതിലൂടെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും.
പ്രളയം വരുമ്പോള്‍
റോക്കി പര്‍വതനിരകള്‍ക്കും ഞങ്ങളുടെ വാര്‍ഷിക മഞ്ഞുവീഴ്ചയ്ക്കും പേരുകേട്ട പടിഞ്ഞാറന്‍ യുഎസിലെ കൊളറാഡോയിലാണ് ഞാന്‍ താമസിക്കുന്നത്. എന്നിട്ടും എന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് മഴയുമായിട്ടല്ലാതെ മഞ്ഞുവീഴ്ചയുമായി യാതൊരു ബന്ധവുമില്ല. 1976 ജൂലൈ 31 ലെ ബിഗ് തോംസണ്‍ വെള്ളപ്പൊക്കം റിസോര്‍ട്ട് പട്ടണമായ എസ്റ്റസ് പാര്‍ക്കിന് ചുറ്റുമാണു സംഭവിച്ചത്. ഒടുവില്‍ വെള്ളമിറങ്ങിയപ്പോള്‍ ആകെ മരണം 144 ആയിരുന്നു, കൂടാതെ കന്നുകാലികളും. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത്, പ്രത്യേകിച്ചും റോഡുകളുടെയും ദേശീയപാതകളുടെയും അടിത്തറയെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നു. കൊടുങ്കാറ്റിന്റെ നടുവിലും ഉറപ്പോടെ നിന്ന റോഡുകളുടെ മതിലുകള്‍ കോണ്‍ക്രീറ്റ് നിര്‍മ്മിതിയായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവയ്ക്ക് ഉറപ്പുള്ളതും ശക്തമായതുമായ ഒരു അടിത്തറയുണ്ടായിരുന്നു.
നമ്മുടെ ജീവിതത്തിലെ ചോദ്യം പ്രളയം വരുമോ എന്നതല്ല മറിച്ച് എപ്പോള്‍ എന്നതാണ്. ചിലപ്പോള്‍ നമുക്കു മുന്നറിയിപ്പു ലഭിക്കും, പക്ഷേ സാധാരണയായി ലഭിക്കാറില്ല. അത്തരം സമയങ്ങളില്‍ ഉണ്ടായിരിക്കേണ്ട ശക്തമായ ഒരു അടിത്തറയെക്കുറിച്ച് യേശു ഊന്നിപ്പറയുന്നു - അവന്റെ വാക്കുകള്‍ കേള്‍ക്കുക മാത്രമല്ല, സുവിശേഷമനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണത് (ലൂക്കൊസ് 6:47). ആ പരിശീലനം ഏതാണ്ട് നമ്മുടെ ജീവിതത്തിലേക്ക് കോണ്‍ക്രീറ്റ് പകരുന്നതുപോലെയാണ്. പ്രളയം വരുമ്പോള്‍, അവ വരും, നമുക്ക് അതിനെതിരെ ഉറച്ചുനില്‍ക്കാന്‍ കഴിയും, കാരണം നാം 'ഉറപ്പായി പണിതു' (വാ. 48). പരിശീലനത്തിന്റെ അഭാവം നമ്മുടെ ജീവിതത്തെ തകര്‍ച്ചയ്ക്കും നാശത്തിനും ഇരയാക്കുന്നു (വാ. 49). ബുദ്ധിമാനും ഭോഷനും തമ്മിലുള്ള വ്യത്യാസമാണിത്.
ഇടയ്ക്കിടെ താല്‍ക്കാലികമായി നിര്‍ത്തുകയും കുറച്ച് അടിസ്ഥാന വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നത് നല്ലതാണ്. പ്രളയം വരുമ്പോള്‍ അവന്റെ ശക്തിയില്‍ നാം ശക്തമായി നിലകൊള്ളത്തക്കവിധം ദുര്‍ബ്ബലമായ സ്ഥലങ്ങളെ ശക്തിപ്പെടുത്താന്‍ യേശു നമ്മെ സഹായിക്കും.
അല്പം ബാക്കി വെച്ചേക്കുക
അമ്പത് പൈസ, ഒരു രൂപ അല്ലെങ്കില്‍ രണ്ട്, ഇടയ്ക്കിടെ അഞ്ചോ പത്തോ രൂപ. അയാളുടെ കിടക്കയ്ക്കരികില്‍ നിങ്ങള്‍ കണ്ടെത്തുന്നത് അതാണ്. എല്ലാ വൈകുന്നേരവും അയാള്‍ പോക്കറ്റുകള്‍ കാലിയാക്കുകയും അതിലുള്ള ചില്ലറ അവിടെ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു, കാരണം ഒടുവില്‍ അവര്‍ സന്ദര്‍ശനത്തിനെത്തുമെന്ന് അയാള്‍ക്കറിയാമായിരുന്നു- അവര്‍ അയാളുടെ കൊച്ചുമക്കളാണ്. കാലക്രമേണ കുട്ടികള്‍ അവിടെയെത്തിയാലുടന്‍ അയാളുടെ കിടക്കയ്ക്കരികില്‍ എത്താന്‍ പഠിച്ചു. അയാള്‍ക്ക് ആ ചില്ലറകളെല്ലാം ഒരു നാണയ കുടുക്കയില്‍ ഇടുകയോ ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുകയോ ചെയ്യാമായിരുന്നു. പക്ഷെ അയാളതു ചെയ്തില്ല. തന്റെ വീട്ടിലെ വിലയേറിയ അതിഥികളായ കൊച്ചുകുട്ടികള്‍ക്കായി അതവിടെ വെച്ചിരിക്കുന്നതില്‍ അയാള്‍ സന്തോഷിച്ചു.
ഭൂമിയില്‍ വിളവെടുപ്പ് നടത്തുമ്പോള്‍ യിസ്രായേല്‍ ജനത്തിന് ഉണ്ടായിരിക്കണമെന്ന് ലേവ്യപുസ്തകം 23-ല്‍ പ്രകടമാക്കിയത് സമാനമായ ഒരു മനോഭാവമാണ്. മോശെ മുഖാന്തരം ദൈവം ജനത്തോട് തികച്ചും അസ്വാഭാവികമായ ഒരു കാര്യം പറഞ്ഞു: ''നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുത്; കാലാ പെറുക്കുകയുമരുത്'' (വാ. 22). അടിസ്ഥാനപരമായി, ''അല്‍പ്പം ബാക്കി വെച്ചേക്കുക'' എന്നാണവന്‍ പറഞ്ഞത്. ഈ നിര്‍ദ്ദേശം, വിളവെടുപ്പിന് പിന്നില്‍ ദൈവം തന്നെയാണെന്നും ചെറിയ ആളുകള്‍ക്കു (ദേശത്തിലെ പരദേശികള്‍) നല്‍കുന്നതിന് അവിടുന്ന് തന്റെ ജനത്തെ ഉപയോഗിച്ചുവെന്നും ജനത്തോടുള്ള ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു ഇത്.
അത്തരം ചിന്ത തീര്‍ച്ചയായും നമ്മുടെ ലോകത്ത് പതിവുള്ളതല്ല. എന്നാല്‍ ദൈവത്തിന്റെ നന്ദിയുള്ള പുത്രന്മാരെയും പുത്രിമാരെയും ചിത്രീകരിക്കുന്ന തരത്തിലുള്ള മാനസികാവസ്ഥയാണ് ഇത്. ഉദാരമായ ഹൃദയത്തില്‍ അവന്‍ ആനന്ദിക്കുന്നു. അത് പലപ്പോഴും നിങ്ങളിലൂടെയും എന്നിലൂടെയുമാണു വരുന്നത്.
തകര്‍ന്നവന്റെ പ്രാര്‍ത്ഥന
''സ്വര്‍ഗ്ഗസ്ഥനായ പ്രിയപിതാവേ, ഞാന്‍ പ്രാര്‍ത്ഥനാ മനുഷ്യനല്ല, പക്ഷേ അങ്ങ് അവിടെയുണ്ടെങ്കില്‍ അങ്ങേയ്ക്ക് എന്നെ കേള്‍ക്കാന്‍ കഴിയുമെങ്കില്‍ എന്നെ വഴി കാണിക്കൂ. ഞാന്‍ എന്റെ കയറിന്റെ അറ്റത്തെത്തി.' പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇറ്റ്‌സ് എ വണ്ടര്‍ഫുള്‍ ലൈഫിലെ ഒരു കഥാപാത്രമായ ജോര്‍ജ്ജ് ബെയ്ലിയാണ് ഈ പ്രാര്‍ത്ഥന ഉരുവിട്ടത്. ഇപ്പോള്‍ പ്രതീകാത്മകമായി അംഗീകരിക്കപ്പെട്ട ആ രംഗത്തില്‍ അവന്റെ കണ്ണുകള്‍ നിറയുന്നതായി കാണാം. അവ തിരക്കഥയുടെ ഭാഗമായിരുന്നില്ല, പക്ഷേ ആ രംഗം അഭിനയിച്ച നടന്‍ പറയുന്നു, താന്‍ ആ പ്രാര്‍ത്ഥന ഉരുവിട്ടപ്പോള്‍ തനിക്ക് ''തിരിയാന്‍ ഒരിടവുമില്ലാത്ത ആളുകളുടെ ഏകാന്തതയും നിരാശയും അനുഭവപ്പെട്ടു.'' അത് അവനെ തകര്‍ത്തു.
തിളച്ചുമറിയുന്ന ഈ പ്രാര്‍ത്ഥന കേവലം ''എന്നെ സഹായിക്കണമേ'' എന്നതായിരുന്നു. 99- സങ്കീര്‍ത്തനത്തില്‍ ഇത് തന്നെയാണ് പറയുന്നത്. ദാവീദ് അവന്റെ കയറിന്റെ അറ്റത്തായിരുന്നു: ''എളിയവനും ദരിദ്രനും.'' അവന്റെ ''ഹൃദയം. . . ഉള്ളില്‍ മുറിഞ്ഞിരിക്കുന്നു' (വാ. 22), അവന്റെ ശരീരം ''പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു' (വാ. 24). അവന്‍ ''ചാഞ്ഞുപോകുന്ന നിഴല്‍ പോലെ'' മങ്ങുകയായിരുന്നു (വാ. 23), കുറ്റാരോപിതരുടെ കണ്ണില്‍ ''ഒരു നിന്ദയായി തീര്‍ന്നിരിക്കുന്നു' എന്ന് അവന്‍ സ്വയം മനസ്സിലാക്കി (വാ. 25). അങ്ങേയറ്റത്തെ തകര്‍ച്ചയില്‍, അവനു തിരിയാന്‍ മറ്റൊരിടമില്ലായിരുന്നു. 'എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ' (വാ. 26).
'തകര്‍ന്നത്'' എന്ന പദം എല്ലാത്തിനെയും വിവരിക്കുന്ന അവസരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത്തരം സമയങ്ങളില്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിയാന്‍ പ്രയാസമാണ്. സഹായത്തിനായുള്ള നമ്മുടെ ലളിതമായ പ്രാര്‍ത്ഥനയോട് നമ്മുടെ സ്‌നേഹനിധിയായ ദൈവം പ്രതികരിക്കും.
ഒരു നേരത്തെ ഭക്ഷണം പോലും
യേശുവിനെ സേവിക്കാനുള്ള ശക്തമായ ആഗ്രഹത്തോടെ ആഷ്ടനും ഓസ്റ്റിന്‍ സാമുവല്‍സണും ഒരു ക്രിസ്തീയ കോളേജില്‍ നിന്ന് ബിരുദം നേടി. എന്നിരുന്നാലും, സഭയിലെ ഒരു പരമ്പരാഗത ശുശ്രൂഷയിലേക്ക് തങ്ങള്‍ക്കു വിളിയുള്ളതായി ഇരുവര്‍ക്കും തോന്നിയില്ല. എന്നാല്‍ ലോകത്തിലെ ശുശ്രൂഷയുടെ കാര്യമോ? തീര്‍ച്ചയായും അവര്‍ക്കുറപ്പുണ്ടായിരുന്നു. ദൈവം നല്‍കിയ സംരംഭകത്വ കഴിവുകളുമായി കുട്ടികളുടെ വിശപ്പു മാറ്റാനുള്ള അവരുടെ ഭാരം അവര്‍ കൂട്ടിച്ചേര്‍ത്തു. ആ ലക്ഷ്യത്തോടെ 2014 ല്‍ അവര്‍ ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. എന്നാല്‍ ഇത് ഏതെങ്കിലും ഒരു റെസ്റ്റോറന്റ് ആയിരുന്നില്ല. ഒന്നു വാങ്ങുക-ഒന്നു-നല്‍കുക-എന്ന പ്രമാണത്തില്‍ നിന്നുകൊണ്ടാണ് സാമുവല്‍സണ്‍ പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്ന ഓരോ ഭക്ഷണത്തോടൊപ്പം, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഭക്ഷണം നല്‍കാന്‍ അവര്‍ പണം സംഭാവന ചെയ്യുന്നു. ഇതുവരെ, അറുപതിലധികം രാജ്യങ്ങളില്‍ അവര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികളിലെ വിശപ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമാകുക എന്നതാണ് അവരുടെ ലക്ഷ്യം - ഒരു സമയം ഒരു ഭക്ഷണം വീതം.
മത്തായി 10-ലെ യേശുവിന്റെ വാക്കുകള്‍ നിഗൂഢമല്ല, അവ അതിശയകരമാംവിധം വ്യക്തമാണ്: ഭക്തി പ്രകടമാകുന്നത് പ്രവൃത്തികളിലാണ്, വാക്കുകൡല്ല (വാ. 37-42). അത്തരം ഒരു പ്രവൃത്തികളിലൊന്ന് ''ഈ ചെറിയവരില്‍ ഒരുത്തന്്'' നല്‍കുക എന്നതാണ്. സാമുവല്‍സണെ സംബന്ധിച്ചിടത്തോളം, അവര്‍ ശ്രദ്ധയൂന്നിയത് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിലാണ്. എന്നാല്‍ ശ്രദ്ധിക്കുക, ''ഈ ചെറിയവരില്‍ ഒരുത്തന്'' എന്നത് കാലഗണന പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു വാക്കല്ല. ദരിദ്രര്‍, രോഗികള്‍, തടവുകാര്‍, അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ ലോകത്തിന്റെ ദൃഷ്ടിയില്‍ പരിഗണന ലഭിക്കാത്ത ''ഈ ചെറിയവരില്‍ ഒരുത്തന്'' കൊടുക്കുവാനാണ് കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നത്. എന്താണ് കൊടുക്കേണ്ടത്? യേശു പറയുന്നു ''ഒരു പാനപാത്രം തണ്ണീര്‍'' എങ്കിലും (വാ. 42). ഒരു കപ്പ് തണുത്ത വെള്ളം പോലെ ചെറുതും ലളിതവുമായ ഒന്ന്. എങ്കില്‍ ഒരു നേരത്തെ ഭക്ഷണം തീര്‍ച്ചയായും ആ ഗണത്തില്‍ ഉള്‍പ്പെടും.
ലോകത്തിന് എന്താണ് കുഴപ്പം?
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലണ്ടന്‍ ടൈംസ് വായനക്കാരോട് ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചതായി പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒരു കഥയുണ്ട്. ലോകത്തിന് എന്താണ് കുഴപ്പം?
അത് ഒരു ഒന്നാന്തരം ചോദ്യമാണ്, അല്ലേ? ഒരാള്‍ പെട്ടെന്ന് പ്രതികരിച്ചേക്കാം, ''ശരി, എനിക്ക് നിങ്ങളോട് ഉത്തരം പറയാന്‍ എത്ര സമയമുണ്ട്?'' അത് ശരിയാണ്, കാരണം നമ്മുടെ ലോകത്ത് വളരെയധികം കുഴപ്പങ്ങളുണ്ടെന്ന് തോന്നുന്നു. കഥ പറയുന്നതനുസരിച്ച്, ടൈംസിന് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു, പക്ഷേ ഹ്രസ്വമെങ്കിലും മിഴിവുറ്റ ഒരു ഉത്തരം വേറിട്ടു നിന്നു. ഇംഗ്ലീഷ് എഴുത്തുകാരനും കവിയും തത്ത്വചിന്തകനുമായ ജി. കെ. ചെസ്റ്റര്‍ട്ടണ്‍ നാല് വാക്കുകളിലൂടെ തന്റെ പ്രതികരണം എഴുതി, ''പ്രിയപ്പെട്ട സാറന്മാരേ, ഞാന്‍ ആകുന്നു.''
കഥ വസ്തുതാപരമാണോ അല്ലയോ എന്നത് തര്‍ക്കവിഷയമാണ്. എന്നാല്‍ ആ പ്രതികരണം? ഇത് സത്യമല്ലാതെ മറ്റൊന്നുമല്ല. ചെസ്റ്റര്‍ട്ടണ്‍ വരുന്നതിനു വളരെ മുമ്പുതന്നെ പൗലൊസ് എന്ന ഒരു അപ്പൊസ്തലന്‍ ഉണ്ടായിരുന്നു. ആജീവനാന്ത മാതൃകാ പൗരനില്‍ നിന്ന് വ്യത്യസ്തമായി, പൗലൊസ് തന്റെ മുന്‍കാല പോരായ്മകള്‍ ഏറ്റുപറഞ്ഞു: ''മുമ്പെ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു'' (വാ. 13). യേശു ആരെയാണ് രക്ഷിക്കാന്‍ വന്നതെന്ന് (''പാപികള്‍'') പറഞ്ഞശേഷം അവന്‍ പ്രഖ്യാപിക്കുന്നു: ''ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍'' (വാ. 15). ലോകത്തിന് എന്താണു കുഴപ്പം എന്നു പൗലൊസിന് കൃത്യമായി അറിയാമായിരുന്നു. കാര്യങ്ങള്‍ നേരെയാക്കുന്നതിനുള്ള ഏക പ്രത്യാശയെക്കുറിച്ചും അവനറിയാമായിരുന്നു - 'നമ്മുടെ കര്‍ത്താവിന്റെ കൃപ' (വാ. 14).എന്തൊരു അത്ഭുതകരമായ യാഥാര്‍ത്ഥ്യം! നിലനില്‍ക്കുന്ന ഈ സത്യം ക്രിസ്തുവിന്റെ രക്ഷിക്കുന്ന സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ കണ്ണുകളെ ഉയര്‍ത്തുന്നു.
നിങ്ങള്‍ക്ക് ലഭിച്ചതെല്ലാം നല്‍കുക
സ്‌കെയിലിംഗ്. ഫിറ്റ്നെസ് ലോകത്ത് ഉപയോഗിക്കുന്ന ഒരു പദമാണിത്. ഏതൊരാള്‍ക്കും പങ്കാളികയാകാന്‍ അവസരം നല്‍കുന്നതിനെ സൂചിപ്പിക്കുന്ന പദമാണിത്. ഉദാഹരണത്തിന്, നിര്‍ദ്ദിഷ്ട വ്യായാമം ഒരു പുഷ്-അപ്പ് ആണെങ്കില്‍, നിങ്ങള്‍ക്ക് തുടര്‍ച്ചയായി പത്ത് പ്രാവശ്യം ചെയ്യാമായിരിക്കും. പക്ഷേ എനിക്ക് നാല് മാത്രമേ ചെയ്യാന്‍ കഴിയൂ. അപ്പോഴത്തെ എന്റെ ഫിറ്റ്‌നസ് ലെവല്‍ അനുസരിച്ച് പുഷ്-അപ്പുകള്‍ സ്‌കെയില്‍ ചെയ്യുന്നതിലൂടെയാണ് പരിശീലകന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നത്. നാമെല്ലാവരും ഒരേ നിലയിലല്ല, എന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരേ ദിശയിലേക്കാണു സഞ്ചരിക്കേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവള്‍ പറയും, ''താങ്കളുടെ മുഴു ശക്തിയും ഉപയോഗിച്ച് നാല് പുഷ്-അപ്പുകള്‍ എടുക്കുക. താങ്കളെ മറ്റാരുമായും താരതമ്യപ്പെടുത്തരുത്. ഇപ്പോഴത്തെ ചലനത്തെ അളക്കുക, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് തുടരുക, ഏഴെണ്ണം, പിന്നെ ഒരു ദിവസം പത്തെണ്ണം എന്നിങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ ആശ്ചര്യഭരിതനാകും.'
ദാനം ചെയ്യുന്ന കാര്യം വരുമ്പോള്‍, അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി: ''സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു'' (2 കൊരിന്ത്യര്‍ 9:7). എന്നാല്‍ കൊരിന്തിലെ വിശ്വാസികള്‍ക്കും നമുക്കും അദ്ദേഹം നല്‍കിയ പ്രോത്സാഹനം സ്‌കെയിലിംഗിന്റെ ഈ വ്യതിയാനമാണ്. ''അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ'' (വാ. 7). നമ്മള്‍ ഓരോരുത്തരും വ്യത്യസ്ത നിലവാരത്തില്‍ കൊടുക്കുന്നവരാണ്. ചിലപ്പോള്‍ ആ നിലവാരങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നു. താരതമ്യം പ്രയോജനകരമല്ല, മനോഭാവത്തെ വിലയിരുത്തുന്നത് പ്രയോജനകരമാണ്. നിങ്ങള്‍ ഏതു നിലവാരത്തിലാണ് എന്നതിനെ അടിസ്ഥാനമാക്കി, ഉദാരമായി നല്‍കുക (വാ. 6). അത്തരം സന്തോഷകരമായ ദാനത്തിന്റെ അച്ചടക്കമുള്ള പരിശീലനം 'ദൈവത്തിനു ... സ്‌തോത്രം വരുവാന്‍'' കാരണമായിരിക്കുകയും എല്ലാവിധത്തിലും അനുഗൃഹീതമായ ജീവിതത്താല്‍ സമ്പുഷ്ടമാകുകയും ചെയ്യും (വാ. 11).